സ്വകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി; കോടികൾ നഷ്ടപ്പെട്ട്  ഉസൈൻ ബോൾട്ട് 

By: 600021 On: Jan 15, 2023, 6:00 PM

സ്വകാര്യ സ്ഥാപനത്തിലെ അക്കൌണ്ടിൽ നിന്നും  സാമ്പത്തിക തട്ടിപ്പിൽപ്പെട്ട്  കോടികൾ നഷ്ടമായി ജമൈക്കൻ സൂപ്പര്‍ താരം ഉസൈൻ ബോൾട്ട്. കഴിഞ്ഞ 10 വർഷമായി സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ  ബോൾട്ടിന് അക്കൌണ്ടുണ്ട്. സ്ഥാപനത്തിലെ ഒരു മുന്‍ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം. സാമ്പത്തിക തിരിമറിയെപ്പറ്റി വിപുലമായ അന്വേഷണത്തിന് ജമൈക്കൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്യൂമ, ഹബ്ലോട്ട്, ഗാറ്റോറേഡേ, വിര്‍ജിന്‍ മീഡിയ തുടങ്ങിയ സ്പോണ്സർമാരിൽ നിന്നും  2016ല്‍ മാത്രം 33 ദശലക്ഷം ഡോളറാണ് ബോൾട്ടിന്  ലഭിച്ചത്. പ്യൂമയില്‍ നിന്ന് മാത്രം വര്‍ഷം തോറും 10 മില്യണ്‍ ഡോളറാണ് ലഭിച്ചിരുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേഖലയില്‍ സജീവമായുള്ള മറ്റ് അത്ലെറ്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന മൂല്യമായിരുന്നു ഉസൈന്‍ ബോള്‍ട്ടിന് ലഭിച്ചിരുന്നത്