നേപ്പാളിൽ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ യെതി എയർലൈൻസ് വിമാനം തകർന്നു. ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെ പൊഖാറയിലെ റൺവേക്ക് സമീപം വിമാനം തകർന്ന് വീഴുകയായിരുന്നു. പൂർണമായും നശിച്ച വിമാനത്തിൽ നിന്നും 40 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തു. അപകട കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മധ്യ നേപ്പാളിലെ പുതിയതായി നിർമ്മിച്ച ആഭ്യന്തര വിമാനത്താവളത്തിലാണ് പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമായ ഇന്ന് അപകടം ഉണ്ടായത്. ഭൂപ്രകൃതിയും ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളും ചെറിയ റൺവേകളും ഇവിടെ വിമാനയാത്രയ്ക്ക് വെല്ലുവിളിയാണ്. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.സംഭവം അന്വേഷിക്കുമെന്ന് നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.