കാനഡയില്‍ രണ്ട് മാസത്തോളമായി എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമില്‍ കാലതാമസമുണ്ടായതിനാല്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുവാന്‍ കാത്തിരിക്കുന്ന കുടിയേറ്റക്കാരില്‍ ആശങ്ക വര്‍ധിക്കുകയാണ്. നവംബര്‍ 23 ന് ശേഷം ഈ വര്‍ഷത്തെ ആദ്യ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് ജനുവരി 11 നാണ് നടന്നത്. ഇത്തരത്തില്‍ താല്‍ക്കാലികമായി എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം നിര്‍ത്തുന്നത് രാജ്യത്ത് സ്ഥിര താമസം ആഗ്രഹിക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ബാക്ക്‌ലോഗുകള്‍ക്കൊപ്പം നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസവും പിആര്‍ ലഭിക്കുന്നത് വൈകിപ്പിക്കുന്നു.
നവംബര്‍ 23 മുതല്‍ ജനുവരി 11 വരെയുള്ള ഏഴാഴ്ചത്തെ ഇടവേളയില്‍ കാന്‍ഡിഡേറ്റുകള്‍ പൂളില്‍ പ്രവേശിക്കുന്നത് തുടര്‍ന്നു. ഈ വര്‍ഷം 507 എന്ന ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം(CRS) സ്‌കോര്‍ ഉള്ള കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്(CES) ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(FSWP) ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (FSTP) എന്നിവയില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചത്.