കാനഡയില്‍ വീടുകളുടെ വില നാലാം പാദത്തില്‍ 2.8 ശതമാനം കുറഞ്ഞു: റോയല്‍ ലെപേജ് ഹൗസ് സര്‍വേ 

By: 600002 On: Jan 14, 2023, 10:26 AM


2022 ന്റെ നാലാം പാദത്തില്‍ കാനഡയിലെ വീടുകളുടെ വില ഒരു വര്‍ഷം മുമ്പത്തെ മാസങ്ങളെ അപേക്ഷിച്ച് 2.8 ശതമാനം കുറഞ്ഞതായി റോയല്‍ ലെപേജ് ഹൗസ് പ്രൈസ് സര്‍വ്വേ. 2008ന് ശേഷമുള്ള ആദ്യ ഇടിവാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭവന വില വര്‍ഷാവര്‍ഷം ഇടിഞ്ഞ് 757,100 ഡോളറായതായാണ് കണക്കുകള്‍. 

രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ട് വിപണികളായ ടൊറന്റോയിലും വാന്‍കുവറിലും ഇതേ കാലയളവില്‍ വീടിന്റെയും കോണ്ടോയുടെയും വില യഥാക്രമം 4.6 ശതമാനവും 3.4 ശതമാനവുമായി ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

അതേസമയം, കാല്‍ഗറിയും മോണ്‍ട്രിയലും ഉള്‍പ്പെടെയുള്ള ചില വിപണികളില്‍ നാലാം പാദത്തില്‍ മിതമായ വില വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.