റിപ്പബ്ലിക് ദിനപരേഡിൽ നിശ്ചലദൃശ്യം പ്രദർശിപ്പിക്കാൻ കർണാടകയ്ക്ക് അനുമതി

By: 600021 On: Jan 13, 2023, 7:47 PM

വിവാദത്തിനൊടുവിൽ  റിപ്പബ്ലിക് ദിന പരേഡിൽ  കർണാടകയുടെ നാരീശക്തി എന്ന പേരിലുള്ള നിശ്ചലദൃശ്യം പ്രദർശിപ്പിക്കാൻ അനുമതി. ജനുവരി 19 നുള്ളിൽ ഫ്ലോട്ട് തയ്യാറാക്കി വയ്ക്കാൻ കർണാടക സർക്കാരിനോട് പ്രതിരോധമന്ത്രാലയം നിർദേശിച്ചു. നാരീശക്തി' എന്ന പ്രമേയത്തിലുള്ള കേരളത്തിന്‍റെ ഫ്ലോട്ടിന് അനുമതി കിട്ടിയിട്ടും  കർണാടകത്തിന് കിട്ടിയില്ല എന്നത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടർന്ന്  കേന്ദ്രസർ‍ക്കാരും  പ്രതിരോധമന്ത്രാലയവും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഫ്ലോട്ടിന് പ്രദർശന അനുമതി ലഭിച്ചത്. ഇതോടെ തുടർച്ചയായി  14 വർഷം  പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന സംസ്ഥാനമെന്ന റെക്കോഡും കർണാടക സ്വന്തമാക്കും.