ഇന്ത്യയുടേത് എല്ലാം ഉൾക്കൊള്ളുന്ന സംസ്ക്കാരം; ഗംഗാ വിലാസിന് പച്ചക്കൊടികാണിച്ഛ്  പ്രധാനമന്ത്രി

By: 600021 On: Jan 13, 2023, 7:44 PM

ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് ആസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്ന  നദീജല സവാരിക്ക് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടേത് എല്ലാം ഉൾക്കൊള്ളുന്ന സംസ്ക്കാരമെന്നും പൗരാണികകാലം മുതല്‍ക്കുള്ള ഇന്ത്യയുടെ ഈ ചരിത്രത്തിന് ഗംഗ സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്‍റെ തുടക്കമാണെന്നും  പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് തുടങ്ങുന്ന സമാന സവാരികൾ കൂടുതൽ  തൊഴിലവസരങ്ങൽ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി. എന്നാല്‍ ഒരാൾക്ക് മൂന്നര ലക്ഷം വരെ ചെലവ് വരുന്ന ആഡംബര ക്രൂസ് ധനികർക്ക് വേണ്ടി മാത്രമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.