ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടം നേടി കേരള- വിനോദ സഞ്ചാര മേഖല 

By: 600021 On: Jan 13, 2023, 6:30 PM

കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13 ആം സ്ഥാനത്ത്  കേരളത്തെ ഉൾപ്പെടുത്തി അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ്. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രസിദ്ധീകരിച്ച പട്ടികയിലാണ്  കേരളം  ഇടം നേടിയിരിക്കുന്നത്. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് ന്യൂയോർക്ക് ടൈംസ് കേരളത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. കേരളത്തെ ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായിമാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ശക്തി പകരുന്നതാണീ  അംഗീകാരമെന്ന്  മുഖ്യമന്ത്രി പിണറായി  വിജയൻ പറഞ്ഞു.