തിരുവിനാൽ ബാബു വർഗ്ഗീസ് അച്ചൻ ( ഷേബാലി അച്ചൻ ) ഫിലാഡൽഫിയായിൽ നിര്യാതനായി.

By: 600007 On: Jan 13, 2023, 5:42 PM

ഫിലാഡൽഫിയാ: മലങ്കര ഓർത്തഡോക്സ് സഭയിലെ നോർത്ത് - ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദികനും തട്ട സെൻ്റ് ജോർജ്ജ്  ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി അംഗവുമായ തിരുവിനാൽ  വന്ദ്യ ബാബു വർഗ്ഗീസ് അച്ചൻ ( ഷേബാലി അച്ചൻ ) അമേരിക്കയിലെ ഫിലാഡൽഫിയായിൽ നിര്യാതനായി . പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ ഓഫീസ് സെക്രട്ടറിയും, ഓർത്തഡോക്സ് ഹറാൾഡ് എന്ന പ്രസിദ്ധീകരത്തിൻ്റെ പത്രാധിപരും ആയിരുന്നു. പരേതൻ തുമ്പമൺ തിരുവിനാൽ കുടുംബാംഗമാണ്.