ജീവിത ചെലവിനായി കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കാമെന്ന് ബീസി പ്രീമിയര്‍ 

By: 600002 On: Jan 13, 2023, 11:51 AM

ജീവിത ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കാമെന്ന് ബീസി പ്രീമിയര്‍ ഡേവിഡ് എബി. സര്‍ക്കാരിന്റെ വണ്‍-ടൈം അഫോര്‍ഡബിളിറ്റി ക്രെഡിറ്റ് പ്രോഗ്രാം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡേവിഡ് എബിയുടെ പ്രഖ്യാപനം. ബീസിയില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും, വാടക കൊടുക്കുന്നതിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം ഏറി വരികയാണ്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവിശ്യയില്‍ ജനങ്ങള്‍ക്ക് ജീവിതം താങ്ങാനാകുന്ന നിലയിലേക്കെത്തുവാന്‍ സര്‍ക്കാരിന്റെ ഈ സമീപനം തുടരുമെന്ന് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.