കാനഡയില്‍ ക്രാക്കെന്‍ കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി: പിഎച്ച്എസി 

By: 600002 On: Jan 13, 2023, 10:08 AM

രാജ്യത്ത് ഒമിക്രോണ്‍ സബ്‌വേരിയന്റായ ക്രാക്കെന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന XBB.1.5  കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(PHAC) അറിയിച്ചു. കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച 21 കേസുകളില്‍ നിന്ന് തിങ്കളാഴ്ച വരെ ആകെ 42 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പിഎച്ച്എസി വ്യക്തമാക്കി. 

യുഎസില്‍ ക്രാക്കെന്‍ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള സബ്‌വേരിയന്റാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

പിസിആര്‍ ടെസ്റ്റുകളുടെയും മലിനജല നിരീക്ഷണത്തിന്റെയും ഫലങ്ങള്‍ ഉപയോഗിച്ച്, ജീനോമിക് സീക്വന്‍സിംഗ് വഴി സബ്‌വേരിയന്റിനെ കണ്ടെത്താന്‍ സാധിച്ചതായി പിഎച്ച്എസി പറഞ്ഞു.