തണുപ്പ് വർധിച്ചതോടെ സഞ്ചാരികളുടെ തിരക്കേറിയ മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തി. സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു. മൻഡൂസ് ചുഴലിക്കാറ്റ് കരകയറിയതോടെയാണ് താപനില താഴ്ന്നതെന്നും മൂന്നാറിന്‍റെ മറ്റിടങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നും ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതിശൈത്യം വൈകിയാണ് എത്തിയിരിക്കുന്നത്. അതി രാവിലെ കുറച്ചു സമയത്തേക്ക് മാത്രമാണ് താപനില പൂജ്യത്തിന് താഴെയെത്തുന്നത്. അതേസമയം പകൽ താപനില 25- 28 ഡിഗ്രിവരെയാണ്സാ ധാരണയായി അനുഭവപ്പെടുന്നത്.