സൈന്യം സജ്ജം;  ഇന്ത്യ - ചൈന അതിർത്തിയിൽ സമാധാന ചർച്ചകൾ തുടരുന്നെന്ന് കരസേനാ മേധാവി

By: 600021 On: Jan 12, 2023, 7:26 PM

ഏത് സാഹചര്യത്തെ നേരിടാനും ഇന്ത്യൻ സൈന്യം സജ്ജമാണെന്നും ഇന്ത്യ - ചൈന അതിർത്തിയിൽ നിലവിലെ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യങ്ങൾ പ്രവചനാതീതമാണെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ.  അതിർത്തിയിൽ  സമാധാനം ഉറപ്പാക്കാൻ  സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കരസേനദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി.