ഭൗമ പ്രതിസന്ധി രൂക്ഷമായ ജോഷിമഠിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് 145 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു. മാറ്റിത്താമസപ്പിച്ചവരെ നേരിൽ കണ്ട മുഖ്യമന്ത്രി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇന്ന് യോഗം വിളിച്ചു ചേർത്തു. നഷ്ടപരിഹാരം കൂട്ടി നശ്ചയിക്കുന്ന കാര്യവും, എൻടിപിസിയുടെ നിർമ്മാണ പ്രവത്തനം തുടരുന്നുവെന്ന പരാതിയും യോഗത്തിൽ ചർച്ച ചെയ്തു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 40 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിട്ടുനൽകിയത്. ഇതിനിടെ മനോഹർബാഗ് അടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങൾ വിദഗ്ധ സമിതി ഇന്ന് പരിശോധിച്ചു.