സ്വാമി വിവേകാനന്ദൻ്റെ 160ാം ജന്മവാര്ഷികമായ ഇന്ന് രാജ്യം ദേശീയ യുവജന ദിനമായി കൊണ്ടാടും. ജന്മദിനാഘോഷത്തില് അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. സ്വാമി വിവേകാനന്ദൻ്റെ ഉപദേശങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിൽ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്നും ആത്മീയതയും ദേശസ്നേഹവും സമന്വയിപ്പിച്ച വ്യക്തിത്വമായ അദ്ദേഹം ആഗോളതലത്തിൽ ഇന്ത്യൻ മൂല്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. തന്നിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദനെന്നും അദ്ദേഹത്തിൻ്റെ മഹത്തായ ആശയങ്ങളും ആദർശങ്ങളും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കാൻ സാധിക്കുന്നതാണെന്നും സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.