കനേഡിയന്‍ പൗരന്മാര്‍ക്ക് അവരുടെ സ്വന്തം വീടുകളില്‍ മുതിര്‍ന്നതോ വൈകല്യമുള്ളതോ ആയ കുടുംബാംഗത്തിനെ സംരക്ഷിക്കുന്നതിനായി മള്‍ട്ടി-ജനറേഷന്‍ ഹോം റിനവേഷന്‍ ടാക്‌സ് ക്രെഡിറ്റ് പ്രാബല്യത്തില്‍ വന്നതായി ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. സംരക്ഷണം ആവശ്യമുള്ളവര്‍ക്കായി സെക്കണ്ടറി സ്യൂട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നത്. ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മള്‍ട്ടി-ജനറേഷന്‍ ഹോം റിനവേഷന്‍ ടാക്‌സ് ക്രെഡിറ്റ് പ്രോഗ്രാം 7,500 ഡോളര്‍ മുതല്‍ പരമാവധി 50,000 ഡോളര്‍ വരെയുള്ള ചെലവുകള്‍ക്ക് 15 ശതമാനം നികുതി റീഫണ്ട് നല്‍കും.
ഈ സെക്കണ്ടറി സ്യൂട്ട് 65 വയസിന് മുകളിലോ അല്ലെങ്കില്‍ വൈകല്യമുള്ളതോ ആയ
വ്യക്തിക്ക് വേണ്ടിയുള്ളതായിരിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രത്യേക എന്‍ട്രന്‍സ്, ബാത്ത്‌റൂം, അടുക്കള, ഉറങ്ങാനുള്ള സ്ഥലം എന്നിവയുള്ള സെല്‍ഫ് കണ്ടെയ്ന്‍ഡ് ഹൗസിംഗ് യൂണിറ്റായിരിക്കണമിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ, പുതുക്കിപ്പണിയുന്ന വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ച് 12 മാസത്തിനുള്ളില്‍ താമസിക്കണമെന്നും പദ്ധതിയില്‍ പറയുന്നു. വീട്ടുപകരണങ്ങള്‍ വാങ്ങിക്കല്‍, വീട്ടുപകരണങ്ങള്‍ക്കോ മറ്റ് സേവനങ്ങള്‍ക്കോ വേണ്ടിയുള്ള ചെലവ് എന്നിവ പോലുള്ള ചില ചെലവുകള്‍ ക്രെഡിറ്റിന് യോഗ്യമല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canada.ca/en/department-finance/news/2022/11/making-housing-more-affordable.html സന്ദര്‍ശിക്കുക.