ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്ത് വിട്ടു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് 199 രാജ്യങ്ങളുള്‍പ്പെടുന്ന പട്ടിക പുറത്തുവിട്ടത്. പട്ടിക പ്രകാരം ജപ്പാന്റെ പാസ്പോര്‍ട്ടാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാന് പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോര്‍ട്ടാണ് ജപ്പാന്റേത്. പട്ടികയില്‍ കനേഡിയന്‍ പാസ്പോര്‍ട്ട് എട്ടാം സ്ഥാനത്താണ്. 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു.
സിംഗപ്പൂര്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ജപ്പാന് പിന്നിലായി രണ്ടാമതുള്ളത്. ജര്‍മ്മനി, സ്പെയിന് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ പാസ്പോര്‍ട്ട് 85-ാം സ്ഥാനത്താണ്. 59 ഇടത്തേക്കാണ് ഇന്ത്യ വിസ രഹിത പ്രവേശനം നല്‍കുന്നത്.
പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന് പാസ്പോര്‍ട്ടാണ്. 92-ാം സ്ഥാനത്താണ് പാക്കിസ്ഥാന്.