റീകാർപ്പെറ്റിങ്; അടുത്ത ആറുമാസത്തേക്ക് കരിപ്പൂരിൽ വിമാനങ്ങൾക്ക് നിയന്ത്രണം

By: 600021 On: Jan 11, 2023, 6:38 PM

കരിപ്പൂർ വിമാനത്താവളത്തില്‍ ഈ മാസം 15 നു ആരംഭിക്കുന്ന റൺവേ ബലപ്പെടുത്തൽ (റീകാർപ്പറ്റിങ് )  ജോലിയുടെ ഭാഗമായി അടുത്ത ആറുമാസ കാലത്തേക്ക് പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പകൽ സമയത്തെ ഷെഡ്യൂളുകൾ പുനക്രമീകരിക്കും. സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു.