സര്‍വര്‍ തകരാര്‍; രാജ്യത്തെ തപാൽ സര്‍വീസ് അവതാളത്തിലായിട്ട് മൂന്ന് ദിവസം 

By: 600021 On: Jan 11, 2023, 6:30 PM

സർവ്വർ തകരാറിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങൾ തടസ്സപ്പെട്ട് തപാൽ വകുപ്പ്. റിലയൻസുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെ നവി മുംബൈയിലെ റിലയൻസിൻ്റെ  ഉടമസ്ഥതയിലുള്ള  സെർവറിൽ നിന്നുള്ള  ഡാറ്റകൾ  സുരക്ഷിതമായി മൈസൂരുവിലെ ഡിസാസ്റ്റർ റിക്കവറി സെൻ്ററിലെ സർവർലേക്ക് മാറ്റുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് തപാൽ സർവീസുകളെ ബാധിച്ചത്.