നികുതി വെട്ടിപ്പ്; ട്രംപിന്‍റെ വിശ്വസ്തനെ അഞ്ച് മാസം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചു 

By: 600021 On: Jan 11, 2023, 6:18 PM

പതിനഞ്ച് വർഷത്തോളം നികുതി വെട്ടിക്കാൻ സഹായിച്ചതിന്  ട്രംപിന്‍റെ വിശ്വസ്തനും  ട്രംപ് ഓർഗനൈസഷന്‍റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറുമായിരുന്ന അലൻ വൈസൽബെർഗിക്ക് അഞ്ച് മാസത്തെ തടവ് വിധിച്ച് അമേരിക്കൻ കോടതി. 15 ഓളം നികുതി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുള്ളതായി വിചാരണയ്ക്കിടെ അലൻ  കുറ്റസമ്മതം നടത്തിയിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ 13 വര്‍ഷം ഇയാള്‍ സര്‍ക്കാറിനെ കബളിപ്പിച്ചതായി ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഫെഡറൽ അഭിപ്രായപ്പെട്ടു. ട്രംപിനെതിരെയോ അദ്ദേഹത്തിന്‍റെ കുടുംബത്തിനെതിരെയോ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ളത്.