സാങ്കേതിക തകരാർ; വിമാന സർവീസുകൾ പൂർണമായും  നിർത്തിവെച്ച് അമേരിക്ക

By: 600021 On: Jan 11, 2023, 5:59 PM

സാങ്കേതിക തകരാറിനെ തുടർന്ന് യുഎസിൽ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവച്ചു.  ഫ്ലൈറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന നോട്ടാം സംവിധാനത്തിൻ്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഇതേത്തുടർന്ന്  നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി. ആയിരക്കണക്കിന് യാത്രക്കാർ പ്രശ്നത്തിലായി. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. എന്നാൽ‌ സാങ്കേതിക തകരാറിൻ്റെ  കാരണമെന്താണെന്നോ എപ്പോൾ ശരിയാകുമെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും  ഇതുവരെ പുറത്തുവന്നിട്ടില്ല.