ആഗോള മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകബാങ്ക് 

By: 600002 On: Jan 11, 2023, 12:04 PM

ആഗോള സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് അപകടകരമായ മുന്നറിയിപ്പ് നല്‍കി ലോകബാങ്ക്. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ ലോകത്തെ എല്ലാ മുന്‍നിര സമ്പദ്‌വ്യവസ്ഥകളിലും ദുര്‍ബലമായ വളര്‍ച്ചെയാണ് നയിക്കുന്നതെന്നും ലോകബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 

2024 ലെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കും ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പറഞ്ഞു. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 1.7 ശതമാനം വര്‍ധിക്കുമെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മൂന്നാമത്തെ മോശം പ്രകടനമായിരിക്കും ഇത്. ഇതിന് മുമ്പ് 2009 ലും 2020 ലുമാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്ക് ഉണ്ടായത്. 

മന്ദഗതിയിലുള്ള വളര്‍ച്ച, കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, കനത്ത കടബാധ്യത എന്നിവ നിക്ഷേപത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ലോക ബാങ്ക് പറയുന്നു.