ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Jan 11, 2023, 9:59 AM


ബാങ്ക് മാനേജര്‍മാരെന്ന വ്യാജേന ഫോണ്‍വിളിച്ച് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി മുന്നറിയിപ്പ് നല്‍കി കോക്വിറ്റ്‌ലാം പോലീസ്. നഗരത്തില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായെന്നും ഇവരില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടതായും ആര്‍സിഎംപി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ 1000 ഡോളറിനും 25,000 ഡോളറിനും ഇടയില്‍ പണം നഷ്ടപ്പെട്ട രണ്ട് കേസുകളാണ് പോലീസിന് ലഭിച്ചത്. തട്ടിപ്പുകാര്‍ ബാങ്ക് മാനേജര്‍മാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളില്‍ നിന്നും പണം തട്ടുന്നതെന്നും പോലീസ് പറഞ്ഞു. 

ബാങ്ക് മാനേജര്‍ എന്ന വ്യാജേന ഫോണ്‍ വിളിക്കുന്ന മോഷ്ടാവ് അക്കൗണ്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്നും പണം പിന്‍വലിച്ച് അത് ഒരു ക്രിപ്‌റ്റോകറന്‍സി മെഷീനില്‍ നിക്ഷേപിക്കാനും നിര്‍ദ്ദേശിക്കുന്നു. തട്ടിപ്പില്‍ വിശ്വസിച്ച് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്ന ഇരകള്‍ക്ക് അവരുടെ പണം നഷ്ടമാവുകയും ചെയ്യുന്നു. 

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഒരിക്കലും ഏത് സാഹചര്യത്തിലാണെങ്കിലും ഒരു ബാങ്കും ക്രിപ്‌റ്റോകറന്‍സിയിലേക്ക് പണം  നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കാറില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.