ഈ വര്‍ഷം കാനഡയിലെ ഭവന വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തും: ടിഡി റിപ്പോര്‍ട്ട് 

By: 600002 On: Jan 11, 2023, 9:42 AM

2001 ന് ശേഷമുള്ള ഏറ്റവും കനത്ത ഇടിവ് കാനഡയിലെ വീടുകളുടെ വില്‍പ്പനയില്‍ ഉണ്ടായേക്കുമെന്ന് ടിഡി ഇക്കണോമിക്‌സിന്റെ പുതിയ റിപ്പോര്‍ട്ട്. 80 കളുടെ അവസാനത്തിനും 90 കളുടെ തുടക്കത്തിനും ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഭവന വിപണി നേരിടുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഋഷി സോന്ധി പറയുന്നു. ഈ വര്‍ഷം തുടക്കത്തില്‍ വീടുകളുടെ വില്‍പ്പന 20 ശതമാനം കുറഞ്ഞ് ഏറ്റവും മോശമായ അവസ്ഥയിലേക്കെത്തുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. 

മിക്ക അറ്റ്‌ലാന്റിക് പ്രവിശ്യകളിലും ഒന്റാരിയോയിലും ബീസിയിലും വാര്‍ഷിക ശരാശരി വിലയിടിവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2023 ല്‍ പ്രയറികളിലും ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലും മാറ്റങ്ങള്‍ പ്രകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.