ടൊറന്റോയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 5.5 ശതമാനം വര്‍ധിപ്പിച്ചു 

By: 600002 On: Jan 11, 2023, 9:24 AM

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 5.5 ശതമാനം വര്‍ധിപ്പിച്ച് ടൊറന്റോ സിറ്റി. 2023 ബജറ്റിന്റെ ഭാഗമായാണ് മേയര്‍ ജോണ്‍ ടോറി വര്‍ധനവ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അവതരിപ്പിച്ച 16.16 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്ക് വര്‍ധനയെ അടിസ്ഥാനമാക്കിയുള്ളതാണ്. സിറ്റി ബില്‍ഡിംഗ് ലെവിയിലേക്ക് മുമ്പ് അംഗീകരിച്ച 1.5 ശതമാനം വര്‍ധനവ് കാരണം 2023 ല്‍ ടാക്‌സ് ഏഴ് ശതമാനമായി വര്‍ധിക്കും. 

695,268 ഡോളര്‍ ശരാശരി വിലയുള്ള ഒരു വീടിന്റെ ഉടമ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനയെ തുടര്‍ന്ന് 233 ഡോളര്‍ അധികമായി നല്‍കേണ്ടി വരുമെന്ന് ജീവനക്കാര്‍ വിമര്‍ശിക്കുന്നു. ഒരു ശരാശരി വിലയുള്ള വീടിന്റെ പ്രോപ്പര്‍ട്ടി ടാക്‌സ് ബില്‍ ആകെ 3,569 ഡോളര്‍ ആയിരിക്കും. 

കഴിഞ്ഞ വര്‍ഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന 2.9 ശതമാനമായിരുന്നു. ബില്‍ഡിംഗ് ലെവി 1.5 ശതമാനവും.