ജീവിതശൈലീ ക്യാംപെയിനെ അഭിനന്ദിച്ച് കേന്ദ്രം; ആരോഗ്യ രംഗത്തെ കേരള മോഡൽ രാജ്യത്തിനു മാതൃക

By: 600021 On: Jan 10, 2023, 7:52 PM

സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന  ജനകീയ കാമ്പയിനും സ്‌ക്രീനിംഗും രാജ്യത്തെ  ആരോഗ്യ രംഗത്ത് മികച്ച മാതൃകയാണെന്ന് കേന്ദ്രം. ആരോഗ്യ മേഖലയിൽ  രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ച 'ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും' ആവിഷ്കാരമാണ്  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിൽ ശ്രദ്ധിക്കപ്പെട്ടത്.  ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ രാജ്യത്താകമാനം മാതൃകയാകുമെന്നാണ് വിലയിരുത്തൽ.