ദില്ലിയിൽ വായു നിലവാര തോത് സൂചികയിൽ 461 രേഖപ്പെടുത്തി. ശൈത്യ തരംഗത്തിൻ്റെ തീവ്രത കുറഞ്ഞു കാഴ്ചാ പരിധി 50 മീറ്റർ ആയി. ഇന്ന് രാത്രിയോടെ ശൈത്യ തരംഗത്തിന്‍റെ തീവ്രത വീണ്ടും കുറയുമെന്നും 4 ഡിഗ്രി വരെ താപനില വർദ്ധിക്കുമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസത്തേക്ക് BS 3 PETROL, BS4 DIESEL കാറുകൾ റോഡിൽ ഇറക്കുന്നതിന് സര്ക്കാർ വിലക്കേർപ്പെടുത്തി. അതേസമയം ദില്ലിയിൽ ഇന്ന് വിമാനങ്ങളും തീവണ്ടികളും വൈകി ഓടി.