സറേ ഫ്രേസര്‍ ഹൈറ്റ്‌സ് ഏരിയയില്‍ വീട്ടിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി 

By: 600002 On: Jan 10, 2023, 11:42 AM

തിങ്കളാഴ്ച ഉച്ചയ്ക്ക് സറേയിലെ ഫ്രേസര്‍ ഹൈറ്റ്‌സ് ഏരിയയിലെ വീടിനുള്ളില്‍ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച മൂന്ന് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. 

11 ൈഅവന്യുവിലെ 15600 ബ്ലോക്കിലെ പ്രോപ്പര്‍ട്ടിയിലാണ് മരിച്ചവരെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് സറേ ആര്‍സിഎംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും ആര്‍സിഎംപി വ്യക്തമാക്കി.