കാലപ്പഴക്കം ചെന്ന CF-18 വിമാനങ്ങള്‍ക്ക് പകരമായി 88 F-35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാനഡ തീരുമാനിച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദ്. 19 ബില്യണ്‍ ഡോളറാണ് വിമാനങ്ങള്‍ വാങ്ങാനുള്ള ചെലവ്. കഴിഞ്ഞ മാസം 16 F-35 വിമാനങ്ങള്‍ക്കും അനുബന്ധ ഗിയറുകള്ക്കുമായി 7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ പ്രതിരോധ വകുപ്പിന് അധികാരം ലഭിച്ചിരുന്നു. വിമാനത്തിന്റെ മൊത്തം ചെലവ് 70 ബില്യണ്‍ ഡോളറാണ്.
ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രേഡുകളും സ്പെയര്‍ പാര്‍ട്സും മറ്റ് ഒറ്റത്തവണ ചെലവുകളും ഉള്‍പ്പെടെയുള്ള പ്രാരംഭ നിക്ഷേപത്തോടൊപ്പം ഘട്ടം ഘട്ടമായി വിമാനങ്ങള്‍ വാങ്ങിക്കുമെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. 2026 ല്‍ ആദ്യ ഘട്ട വിമാനങ്ങള്‍ വാങ്ങിക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിരോധ വകുപ്പ്. 2032 നും 2034 നും ഇടയില്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ ബാക്കി വിമാനങ്ങളും വാങ്ങിക്കാന്‍ കഴിയും.