കാന്‍മോര്‍ ടൗണിലും ബോ വാലി വെല്ഡ്ലാന്ഡ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലും കൂഗറിനെ നിരവധി തവണ കണ്ടതിനെ തുടര്‍ന്ന് കാന്മോറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവരും സന്ദര്ശനത്തിനെത്തിയവരും ജാഗ്രത പാലിക്കണമെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്സ് മുന്നറിയിപ്പ് നല്കി. കാന്‍മോര്‍ പട്ടണത്തിന് പുറമെ കൂഗര്‍ ക്രീക്ക്, മൊണ്ടെയ്ന് ട്രാവേഴ്സ് ട്രയല്‍, ഹോഴ്സൂ ലൂപ്പ് ട്രയല്‍ എന്നിവയ്ക്ക് സമീപവും കൂഗറിനെ കണ്ടിട്ടുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പാര്‍ക്കിലെത്തുന്നവര്‍ ചുറ്റുപാടുകള്‍ നിരീക്ഷിക്കണമെന്നും കൂട്ടമായി യാത്ര ചെയ്യുകയും ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു. അപ്രതീക്ഷിത ഏറ്റുമുട്ടലിന്റെ സാധ്യത കുറയ്ക്കുന്നതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി.
കൂഗറിനെ കണ്ടെത്തുന്നവര്‍ 403-591-7755 എന്ന നമ്പറില്‍ ആല്‍ബെര്‍ട്ട പാര്‍ക്ക്സ് കനനാസ്കിസ് കണ്ട്രി എമര്‍ജന്‍സി സര്‍വീസസ് ഡിസ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം.