വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്‌സാസ് പ്രൊവിൻസും ഡാലസ് സൗഹൃദ വേദിയും സംയുക്തമായി ക്രിസ്മസ് -ന്യൂ ഇയർ പ്രൗഢഗംഭീരമായി ആഘോഷിച്ചു

By: 600109 On: Jan 10, 2023, 2:09 AM

വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും ഡാളസ് സൗഹൃദവേദിയും ഒരുമിച്ചു നടത്തിയ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ടെക്സസിലെ കരോൾട്ടൻ സെൻ്റ് ഇഗ്‌നേഷ്യസ് ചർച്ച്  ഓഡിറ്റോറിയത്തിൽ ജനുവരി 7- ന് വൈകിട്ട് 5 മണിക്ക് വൈവിധ്യമാർന്ന പരിപാടികളോടെ  നടന്നു. ജോവാന സുനിലിൻറ്റെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു ആഘോഷം ആരംഭിച്ചത്. ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള അധ്യക്ഷത വഹിച്ചു. 

മുഖ്യാതിഥി റവ. എബ്രഹാം തോമസ്, WMC ഗ്ലോബൽ  ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയൺ പ്രസിഡൻ്റ് ജോൺസൺ തലച്ചെല്ലൂർ, സൗഹൃദവേദി പ്രസിഡൻ്റ് എബി തോമസ്,റീജിയൺ അഡ്വൈസറി ബോർഡ് ചെയർമാൻ  ഫിലിപ്പ് തോമസ്, റീജിയൻ വൈസ് ചെയർ പേഴ്‌സൺ ശാന്താ പിള്ള , പ്രൊവിൻസ് പ്രസിഡൻ്റ് സുകു വർഗീസ്, സൗഹൃദവേദി സെക്രട്ടറി അജയകുമാർ, പ്രൊവിൻസ് സെക്രട്ടറി  സ്‌മിത ജോസഫ്, പ്രൊവിൻസ് ചെയർ പേഴ്‌സൺ ആൻസി തലച്ചെല്ലൂർ, സൗഹൃദവേദി പ്രോഗ്രാം കോർഡിനേറ്റർ സുനിതാ ജോർജ് എന്നീ സംഘടനാ ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.

സൗഹൃദവേദി സെക്രട്ടറിയും പ്രൊവിൻസ് വൈസ് പ്രസിഡൻ്റുമായ അജയകുമാർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. റവ. എബ്രഹാം തോമസ് (ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് )  ക്രിസ്മസ് - ന്യൂ ഇയർ സന്ദേശം നൽകി. ഗ്ലോബൽ ചെയർമാൻ  ഗോപാല പിള്ള വേൾഡ് മലയാളീ കൗണ്സിലി ൻ്റെ ഗ്ലോബൽ പ്രോജ ക്ടുകളെ കുറിച്ചു അവലോകനം നൽകി. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡൻ്റ്  ശ്രീ ജോൺസൺ തലച്ചെല്ലൂർ , ഡാളസ് സൗഹൃദവേദി പ്രസിഡൻ്റ് ശ്രീ എബി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡാളസിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ഒന്നിനൊന്നു മെച്ചമായ ഗാനങ്ങളും നൃത്തങ്ങളും വളരെ ശ്രദ്ധേയമായി. ഡാളസ് കോറിസ്റ്റെർസ് മനോഹരമായ ക്രിസ്മസ് കരോൾ ഗാനങ്ങൾ പാടി. സാൻഡ്ര മരിയ ബിനോയ് , സ്മിതാ ഷാൻ മാത്യു, അമൃത ലിസ്, എവ്‌ലിൻ ബിനോയ് എന്നിവർ ശ്രുതി മധുരമായ സിനിമ ഗാനങ്ങൾ ആലപിച്ചു സദസ്സിനെ കോരിത്തരിപ്പിച്ചു. അതോടൊപ്പം തന്നെ അലക്സ് പാപ്പച്ചൻ , സാബു ഇത്താക്കൻ സുനിതാ ജോർജ് എന്നിവർ ഭക്തിസാന്ദ്രമായ  വിവിധ ക്രിസ്‌തീയ ഗാനങ്ങൾ ആലപിച്ചു. സുനിത സന്തോഷ്, ഹണി ജിജോ എന്നിവരുടെ നേതൃത്വത്തിൽ അവതരിക്കപ്പെട്ട 40 അംഗങ്ങളുടെ ഫാമിലി ക്രിസ്മസ് ഡാൻസ് നയന മനോഹരമായ ഒരു ദൃശ്യമായിരുന്നു. റിഥം ഓഫ് ഡാളസ് ഡാൻസ് സ്കൂൾ കുട്ടികൾ, സോനാ ഇത്താക്കൻ , സെന്റ് അൽഫോൻസാ യൂത്ത് ടീം എന്നിവർ അവതരിപ്പിച്ച നൃത്ത പരിപാടികൾ വളരെ ശ്രദ്ധേയമായി.
   
സാന്ത ക്ളോസ് (സജി കോട്ടയടിയിൽ) കുട്ടികൾക്കും മുതിർന്നവർക്കും മിട്ടായി നൽകി കുട്ടികളോടൊപ്പം നൃത്തമാടി. പ്രൊവിൻസ് വൈസ് പ്രസിഡൻറ് ജോസഫ് (സിജോ ) മാത്യു നന്ദി പ്രകാശനം നടത്തി.  ഈ പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ പ്രോഗ്രാം കോർഡിനേറ്റർസും എംസിസ് ആയി  സുനിതാ ജോർജ്, ആൻസി തലച്ചെല്ലൂർ, സ്മിതാ ജോസഫ് എന്നിവർ നല്ല പ്രകടനംകാഴ്ച വെച്ചു. രുചികരമായ ഡിന്നറും ക്രിസ്മസ് കേക്കും കഴിച്ചു എല്ലാവരും സന്തോഷത്തോടെ മടങ്ങി. അമേരിക്കയിൽ ഇതു ആദ്യമായിട്ടാണ്‌ ഇങ്ങനെ രണ്ടു സംഘടനകൾ ഒത്തൊരുമിച്ചു പരിപാടികൾ നടത്തുന്നതെന്നു പലരും സൂചിപ്പിച്ചു.