ബ്രസീലിൽ  ആക്രമണം അഴിച്ചു വിട്ട് മുൻ പ്രസിഡണ്ട് ബോൾസോനാരോയുടെ  അനുകൂലികൾ

By: 600021 On: Jan 9, 2023, 8:32 PM

അമേരിക്കയിലെ  ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായി ബ്രസിൽ തലസ്ഥമായ ബ്രസിലീയയിൽ  അക്രമം അഴിച്ചു വിട്ട് മുൻ പ്രസിഡൻ്റ് ബോൾസനാരോയുടെ അനുകൂലികൾ.  മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീൽ പാർലമെൻ്റും സുപ്രീംകോടതിയും പ്രസിഡൻ്റിൻ്റെ കൊട്ടാരവും ആക്രമിച്ചു. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ  അപലപിച്ച പ്രസിഡൻ്റ ലുല ഡിസിൽവ അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചു. ഒക്‌ടോബർ 30ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ബൊൽസൊനാരോയെ കഷ്ടിച്ച് പരാജയപ്പെടുത്തിയതു മുതൽ ലുലയെ അധികാരത്തിലേറ്റുന്നത് തടയാൻ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് ഹാർഡ്‌ലൈൻ ബോൾസോനാരോ അനുകൂലികൾ ബ്രസീലിലെ സൈനിക താവളങ്ങൾക്ക് പുറത്ത് പ്രതിഷേധിച്ചു വരവെയാണ്  ബ്രസീലിനെ ഞെട്ടിച്ച അതിക്രമം. അതേസമയം ആക്രമണത്തെ അപലപിച്ച്  അമേരിക്ക,ബ്രിട്ടൻ, ഇന്ത്യ തുടങ്ങിയ  ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.