സംസ്ഥാനത്ത് മന്ത്രിമാരുടേയും എംഎൽഎമാരുടേയും വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ്റെ ശുപാർശ. ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. യാത്ര ചെലവുകൾ ഫോൺസൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവൻസുകളിലാണ് വര്‍ദ്ദനവ് ഉണ്ടാകുക. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വിവാദ സാധ്യത മുന്നിൽ കണ്ട് തിരക്കിട്ട തീരുമാനത്തിനിടില്ലെന്നാണ് വിവരം. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. മന്ത്രിമാര്‍ക്ക് നിലവിൽ 97,429 രൂപയും എംഎൽഎമാര്‍ക്ക് 70000 രൂപയും ആണ് നിലവിൽ ശമ്പളം.