ഡ്രീംലൈനര്‍ വിമാന സര്‍വീസിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേയ്‌സ്

By: 600021 On: Jan 9, 2023, 7:16 PM

തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ് . ആദ്യഘട്ടത്തിൽ വെള്ളി, ഞായര്‍  ദിവസങ്ങളിൽ നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനര്‍ സര്‍വീസ്  ഉണ്ടാകുമെന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ  പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ എത്തിയ ആദ്യത്തെ ഡ്രീംലൈനര്‍ വിമാനത്തെ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.എ320 സര്‍വീസ് അഞ്ച് ദിവസം കൂടി തുടരും. സീറ്റുകളുടെ എണ്ണം 160ല്‍ നിന്ന് 254 ആയി ഉയരും. ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുകളുണ്ടാകും.