ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനമെന്ന് ആവർത്തിച്ച് സൗദി 

By: 600021 On: Jan 9, 2023, 6:49 PM

തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനമാണെന്ന് ആവർത്തിച്ച്   സൗദി. തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ ഈ  നിയമം ലംഘിക്കുന്നുവെന്നും  സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് തൊഴില്‍ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഏകീകൃത അപേക്ഷയിലൂടെ പരാതി സമര്‍പ്പിക്കാന്‍ സൗദി പൗരന്മാരോടും താമസക്കാരായ പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഹ്യൂമന്‍ റിസോഴ്‌സ്  ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിൻ്റെ  ഉത്തരവ് പ്രകാരം സൗദിയിലെ  തൊഴിലാളിക്ക്  കരാര്‍ രേഖയില്‍ കാണിച്ചിട്ടുള്ള ശമ്പളത്തില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വ്യത്യാസപ്പെട്ടാല്‍ പരാതിപ്പെടാവുന്നതാണ്.  അതേസമയം ശമ്പളം നല്‍കുന്നത് പത്താം തീയതി വരെ വൈകിയേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.