രാജ്യം ഇന്ന് പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു

By: 600021 On: Jan 9, 2023, 5:42 PM

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിൻ്റെ  ഓർമ്മയ്ക്കായി രാജ്യം ഇന്ന് പ്രവാസി ഭാരതീയ ദിവസ്  ആചരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ ത്രിദിന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്, അടുത്ത 25 വർഷത്തെ അമൃത ദിവസങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചു, ഈ യാത്രയിൽ നമ്മുടെ പ്രവാസി ഭാരതീയർക്ക് ഒരു സുപ്രധാന സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 70 രാജ്യങ്ങളിൽ നിന്നുമായി 3,500 ലധികം ആളുകൾ പങ്കെടുക്കുന്ന  പരിപാടിയിൽ ‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികൾ’ എന്ന പ്രമേയത്തിൽ ചർച്ച നടക്കും. രണ്ട് വർഷത്തിലൊരിക്കൽ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. കൊവിഡ് -19 കാരണം മുടങ്ങിയ പരിപാടി ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ നടത്തുന്നത്.