കാനഡയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയില്‍ ബീസിയില്‍ ഇന്‍സോള്‍വെന്‍സി ഫയലിംഗുകള്‍(പാപ്പരത്വ ഫയലിംഗ്) വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. 2022 നവംബറില്‍ ഫെഡറല്‍ ബാങ്ക്‌റപ്റ്റസി ആന്‍ഡ് ഇന്‍സോള്‍വെന്‍സി ആക്ടിന് കീഴില്‍ 974 ഇന്‍സോള്‍വെന്‍സി ഫയലിംഗുകള്‍ ഉണ്ടായിരുന്നു. മുന്‍ വര്‍ഷം ഇതേ മാസം 735 ആയിരുന്നു. അതായത് 32.5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഫയലിംഗുകളില്‍ ഭൂരിഭാഗവും ബാങ്ക്‌റപ്റ്റീസ് ആല്ല, പകരം പ്രൊപ്പോസലുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബീസിയിലെ ഈ കണക്ക് രാജ്യത്തെ ഫയലിംഗുകളെ പ്രതിനിധീകരിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. നവംബറില്‍ 9,784 ഇന്‍സോള്‍വെന്‍സി ഫയലിംഗുകളാണ് ഉണ്ടായത്. 2021 ലെ അതേമാസത്തെ അപേക്ഷിച്ച് 17.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.