വിദ്വേഷ ചിഹ്നങ്ങള്‍ തിരിച്ചറിയാന്‍ പുതിയ പ്രോഗ്രാം അവതരിപ്പിച്ച് എഡ്മന്റണ്‍ 

By: 600002 On: Jan 9, 2023, 11:41 AM

നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിദ്വേഷ ചിഹ്നങ്ങള്‍ തിരിച്ചറിയാന്‍ ലൈറ്റ്ഹൗസ് എന്ന പുതിയ പദ്ധതി ആരംഭിച്ച് എഡ്മന്റണ്‍ സിറ്റി. വിദ്വേഷ ചിഹ്നങ്ങള്‍ കണ്ടെത്താനും ശേഖരിക്കാനും തിരിച്ചറിയാനും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ലൈറ്റ്ഹൗസ്. 

വിദ്വേഷ ചിഹ്നങ്ങളും വാക്കുകളും ട്രാക്ക് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആപ്പ് പ്രയോജനപ്പെടുത്താം. പ്രത്യക്ഷപ്പെടുന്ന ലൊക്കേഷനുകള്‍, എന്താണ് അവ അര്‍ത്ഥമാക്കുന്നത് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ നന്നായി കണ്ടെത്താന്‍ ആപ്പിലൂടെ സാധിക്കും. 15 എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആപ്പില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ഫെബ്രുവരി അവസാനത്തോടെ ഏകദേശം 140 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും സിറ്റി അധികൃതര്‍ അറിയിച്ചു.