തിങ്കളാഴ്ച മുതല്‍ ഗോ ട്രെയിനുകള്‍ ഷെഡ്യൂള്‍ ചെയ്ത ഡിപ്പാര്‍ച്ചര്‍ സമയത്തിന് ഒരു മിനിറ്റ് മുമ്പ് ഡോറുകള്‍ അടയ്ക്കുമെന്ന് മെട്രോ ലിങ്ക്‌സ് അറിയിച്ചു. കൃത്യമസമയത്ത് ട്രെയിനുകള്‍ സര്‍വ്വീസ് നടത്താന്‍ സഹായിക്കുന്നതിനാണ് ഇത്തരത്തിലൊരു ആശയം ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ മാറ്റത്തോടെ യാത്രക്കാര്‍ കൃത്യസമയത്ത് തന്നെ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. പുതിയ മാറ്റം എല്ലാ ഗോ ട്രെയിനുകളെയും ബാധിക്കും.
എന്നാല്‍ യുപി എക്‌സ്പ്രസ്, ഗോ ബസ് സര്‍വീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് മെട്രോലീങ്ക്‌സ് വക്താവ് അറിയിച്ചു. ജനുവരി 2 മുതല്‍ പബ്ലിക് അഡ്രസ് സിസ്റ്റം, അലേര്‍ട്ടുകള്‍, ഓണ്‍-ട്രെയിന്‍ അറിയിപ്പുകള്‍ എന്നിവ വഴി ഉപഭോക്താക്കളെ ഈ മാറ്റം അറിയിച്ചിട്ടുണ്ടെന്നും മെട്രോലിങ്ക് വ്യക്തമാക്കി.