ബാന്‍ഫിലെ മൊറൈന്‍ ലേക്കിലേക്കുള്ള റോഡ് ഗതാഗതം നിയന്ത്രിക്കുന്നു; സ്വകാര്യ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പാര്‍ക്ക്‌സ് കാനഡ  

By: 600002 On: Jan 9, 2023, 10:00 AM


അനിയന്ത്രിതമായ തിരക്ക് മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ബാന്‍ഫിലെ മൊറൈന്‍ ലേക്കിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പ്രവേശനം ഈ വര്‍ഷം നിര്‍ത്തുന്നതായി പാര്‍ക്ക്‌സ് കാനഡ(പിസി) അറിയിച്ചു. ഗതാഗത കുരുക്ക് മൂലമാണ് ഈ തീരുമാനമെടുത്തതെന്നാണ് പാര്‍ക്ക്‌സ് കാനഡ നല്‍കുന്ന വിശദീകരണം. സുരക്ഷ സംബന്ധിച്ച ആശങ്കകളും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നതും പതിവായതോടെയാണ് റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുക എന്ന നടപടിയിലേക്ക് പാര്‍ക്ക്‌സ് കാനഡ നീങ്ങിയത്. അതേസമയം, പാര്‍ക്കിംഗ് ടാഗ് ഉള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. 

ലേക്കിലെത്താനുള്ള സന്ദര്‍ശകര്‍ പിസി ഷട്ടില്‍, പബ്ലിക് ട്രാന്‍സിറ്റ്, ടാക്‌സി, ചാര്‍ട്ടര്‍ ബസ്, ബൈക്ക് എന്നിവയിലേതെങ്കിലും ആശ്രയിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.