കലാപന്തരീക്ഷം: കനേഡിയന്‍ പൗരന്മാര്‍ മെക്‌സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം 

By: 600002 On: Jan 9, 2023, 9:42 AM

മെക്‌സിക്കോയില്‍ തുടരുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും കണക്കിലെടുത്ത് കനേഡിയന്‍ പൗരന്മാര്‍ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഫെഡറല്‍ ഗവണ്‍മെന്റ്. ഒഴിവാക്കാനാകാത്ത അത്യാവശ്യ യാത്രകളാണെങ്കില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും കനേഡിയന്‍ സര്‍ക്കാരിന്റെ മെക്‌സിക്കോയിലുള്ള ട്രാവല്‍ അഡൈ്വസറി വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കി. 

വിദേശത്തുള്ള കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മെക്‌സിക്കോയിലുള്ള കനേഡിയന്‍ പൗരന്മാര്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ അഭയം തേടണമെന്നും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. പ്രകടനങ്ങളും വലിയ ഒത്തുചേരലുകളും നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക, റോഡ് ഉപരോധങ്ങള്‍ മറികടക്കാന്‍ ശ്രമിക്കരുതെന്ന് എന്നീ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.