മോണ്‍ട്രിയലില്‍ മോഷണത്തിനിടെ യുവാവിന് വെടിയേറ്റു 

By: 600002 On: Jan 9, 2023, 9:16 AM


മോണ്‍ട്രിയലില്‍ ശനിയാഴ്ച രാത്രി മോഷണത്തിനിടെ കാല്‍നടയാത്രക്കാരന് വെടിയേറ്റു. രാത്രി 11.30 ഓടെ സെയിന്റ് ലോറന്റ് ബറോയിലെ ക്ലെറൗക്‌സ് സ്ട്രീറ്റിന് സമീപമുള്ള ഡിപാറ്റി സ്ട്രീറ്റിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. 19 വയസ്സുള്ള യുവാവിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മോണ്‍ട്രിയല്‍ പോലീസ് (SPVM)  അറിയിച്ചു. 

യുവാവ് തന്നെയാണ് 911 ല്‍ വിളിച്ച് വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വെടിയേറ്റ കിടക്കുന്നയാളെ കണ്ടെത്തി. മോഷണശ്രമമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. പോലീസ് സ്ഥലത്തെത്തയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.