'ആർച്ച' പരിപാടിയിലൂടെ പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കാനൊരുങ്ങി മുക്കം നഗരസഭ

By: 600021 On: Jan 8, 2023, 7:09 PM

കായികമായും മാനസികമായും സ്വയം പ്രതിരോധത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ  പെൺകുട്ടികൾക്ക്  ആയോധന പരിശീലന പരിപാടി  'ആർച്ച' നടപ്പാക്കി  മുക്കം നഗരസഭ.  പരിശീലനത്തിൻ്റെ ആദ്യ ഘട്ടത്തിൽ അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന  40ലേറെ കുട്ടികൾ  പങ്കെടുത്തു.