ഓസ്‌ട്രേലിയൻ ഓപ്പൺ; പിന്മാറി നവോമി ഒസാക്ക

By: 600021 On: Jan 8, 2023, 6:30 PM

ജനുവരി 16ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നും  ചാമ്പ്യനായ നവോമി ഒസാക്ക പിന്മാറിയാതായി സംഘാടകർ ട്വീറ്ററിലൂടെ അറിയിച്ചു. എന്നാൽ ജാപ്പനീസ് താരത്തിൻ്റെ  പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.  ഒസാക്കയുടെ അഭാവത്തിൽ യുക്രൈൻ താരം ദയാന യാസ്ട്രെംസ്കയെ മെയിൻ ഡ്രോയിലേക്ക് മാറ്റിയതായി ഓസ്‌ട്രേലിയൻ ഓപ്പൺ വ്യക്തമാക്കി. ഏഴ് തവണ ചാമ്പ്യനായ വീനസ് വില്യംസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് ഒസാക്ക പിന്മാറുന്നത്.