സ്വന്തം ഭാവി തീരുമാനിക്കാനുള്ള അധികാരംആർക്കും നൽകരുതെന്ന് ടെക്സസ് കോടതിയിൽ ജഡ്ജിയായി അധികാരമേറ്റ കാസർഗോഡുകാരൻ സുരേന്ദ്രൻ കെ പട്ടേൽ. പത്താം ക്ലാസിന് ശേഷം സാമ്പത്തിക ബാധ്യതകൾ മൂലം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന സുരേന്ദ്രന് ബീഡി തെറുത്തും ഹോട്ടൽ ജോലി ചെയ്തും കുടുംബം നോക്കേണ്ടി വന്നു. എന്നാൽ ഗ്രാമത്തിലെ തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മുടങ്ങിയ പഠനം പുനരാരംഭിച്ച സുരേന്ദ്രൻ പട്ടേൽ എൽഎൽബി പൂർത്തീകരിച്ച് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. നിരവധി നെഗറ്റീവ് ക്യാമ്പെയ്നുകൾ മറികടന്നായിരുന്നു ടെക്സസിലെ ജഡ്ജി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിൻ്റെ വിജയം.