തായ് രാജകുമാരി അബോധാവസ്ഥയിൽ തുടരുന്നു

By: 600021 On: Jan 8, 2023, 5:47 PM

തായ് രാജാവ് മഹാ വജിറലോങ്കോണിൻ്റെ  മൂത്ത പുത്രിയും തായ്‌ലൻഡ് രാജകുമാരിയുമായ ബജ്‌രകിത്യ കുഴഞ്ഞുവീണിട്ട് മൂന്നാഴ്ച . മൈകോപ്ലാസ്മ അണുബാധയെ തുടർന്നുള്ള വീക്കം മൂലം  ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണ് രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്നും  രാജകുമാരി  അബോധാവസ്ഥയിൽ തുടരുകയാണെന്നും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയെല്ലാം ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. രാജാവിൻ്റെ  ഔപചാരിക പദവികളുള്ള മൂന്ന് മക്കളിൽ ഒരാളായ ബജ്‌രകിത്യഭ  കൊട്ടാരത്തിൻ്റെ  പിന്തുടർച്ചാവകാശ നിയമവും രാജ്യത്തിൻ്റെ  ഭരണഘടനയും അനുസരിച്ചുള്ള  അടുത്ത കിരീടാവകാശിയാണ്. കോർണൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അഭിഭാഷകയായ ബജാരകിത്യഭ രാജകുമാരി ഓസ്ട്രിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലെ തായ് അംബാസഡർ , അറ്റോർണി ജനറലിന്റെ ഓഫീസ്, റോയൽ സെക്യൂരിറ്റി കമാൻഡ്, യുഎൻ ക്രൈം കമ്മീഷനിലെ തായ് അംബാസഡർ എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.