വനിതാ ഐപിഎൽ; താരങ്ങൾക്ക് ജനുവരി 26 വരെ പേര് രജിസ്റ്റർ ചെയ്യാം

By: 600021 On: Jan 7, 2023, 7:45 PM

മാർച്ച് ആദ്യ വാരത്തിൽ ആരംഭിക്കുന്ന വനിതാ ഐപിഎലിൽ ജനുവരി 26 വരെ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക.  രെജിസ്ട്രേഷൻ അവസാനിക്കുമ്പോൾ അവസാന പട്ടിക  അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്ന് തീരുമാനിക്കും.താരലേലം ഫെബ്രുവരിയിൽ നടക്കും. 50 ലക്ഷം രൂപയാണ് രാജ്യാന്തര മത്സരങ്ങളിൽ കളിച്ച താരങ്ങളുടെ പരമാവധി അടിസ്ഥാന വില. 40, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളും ലേലത്തിനെത്തും. 20 ലക്ഷവും 10 ലക്ഷവും ആവും  രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങളുടെ അടിസ്ഥാന വില. അതേസമയം, സംപ്രേഷണാവകാശത്തിനായുള്ള ലേലം ഈ മാസം 16ന് നടക്കും. ജനുവരി 21ഓടെ ഫ്രാഞ്ചൈസികൾക്കുള്ള അപേക്ഷകൾ സമർപ്പിക്കണം.