കനത്ത മഴ; യുഎഇയിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് 

By: 600021 On: Jan 7, 2023, 7:30 PM

യുഎഇയിൽ കനത്ത മഴ. ഇടിയും മിന്നലും കൊടുങ്കാറ്റും റിപ്പൊർട്ട് ചെയ്ത ദുബായിലെ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മഴയിൽ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കണമെന്നും വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിച്ചതിനു ശേഷമേ യാത്രക്കിറങ്ങാവൂ എന്നും മുന്നറിയിപ്പുണ്ട്. കൃത്യവും സുരക്ഷിതവുമായ സാഹചര്യങ്ങളിലല്ലാതെ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുകയെന്നും  അധികൃതർ മുന്നറിയിപ്പ് നൽകി.