ചേതൻ ശർമ മുഖ്യ സെലക്ടറായി തുടരും; ഇന്ത്യൻ ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബി സി സി ഐ 

By: 600021 On: Jan 7, 2023, 7:21 PM

 

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. ചേതൻ ശർമ കമ്മറ്റി ചെയർമാനായി തുടരുന്ന ടീമിൽ  ശിവ് സുന്ദർ ദാസ്, സുബ്രൊതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് തുടങ്ങിയവരാണ്‌ മറ്റ് അംഗങ്ങൾ. സുലക്ഷണ നായിക്, അശോക് മെൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. 600  അപേക്ഷകകളിൽ നിന്നും പട്ടികപ്പെടുത്തിയ  11 പേരുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ബിസിസിഐ  പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുത്തത്. അതേസമയം, രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ആദ്യ കളി ഇന്ത്യയും രണ്ടാമത്തെ കളി ശ്രീലങ്കയും വിജയിച്ചതിനാൽ ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.