ദില്ലിയിൽ പുകമഞ്ഞിൽ വലഞ്ഞു ജനം; താപനില മൂന്ന് ഡിഗ്രിയിൽ താഴെ

By: 600021 On: Jan 7, 2023, 7:07 PM

കനത്ത പുകമഞ്ഞിൽ വലയുന്ന ദില്ലിയിൽ നിലവിലെ  താപനില മൂന്ന് ഡിഗ്രിയിൽ താഴെയെത്തി. അടുത്ത അഞ്ച്  ദിവസവും ശൈത്യ തരംഗം രൂക്ഷമായി തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. കാഴ്ച ദൂരപരിധി 25 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞതിനാൽ വിമാന സർവീസുകൾ വൈകുമെന്നും വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും യാത്രക്കാർക്ക്  നിർദ്ദേശമുണ്ട്. ലോധി റോഡ് മേഖലയിലാണ് സീസണിലെ  ഏറ്റവും കുറഞ്ഞ താപനില. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിൽ പോകുന്ന വാഹനം തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്. പുകമഞ്ഞിനെ തുടർന്ന് ഇന്നലെ വിമാനങ്ങൾ വൈകിയിരുന്നു. മിക്ക വിമാനങ്ങളും വഴിതിരിച്ചു വിട്ടു. നിരവധി ട്രയിനുകളും വൈകിയോടുന്നുണ്ട്.