കേരളത്തില്‍ വിവിധ മേഖലകളിൽ നിക്ഷേപത്തിനൊരുങ്ങി ലംബോർഗിനി 

By: 600021 On: Jan 7, 2023, 6:17 PM

ഇലക്ട്രിക് വാഹന നിർമ്മാണം, ആഡംബര ഫ്ളാറ്റുകൾ,പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ , ആഡംബര പെർഫ്യൂമുകൾ, ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യം  പരിഗണനയിലുള്ളതായും അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി. ഇറ്റലി ആസ്ഥാനമായ 'ടൊനിനോ ലംബോർഗിനി ഗ്രൂപ്പി'ൻ്റെ  സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി.  വ്യവസായ മന്ത്രി പി രാജീവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  കേരളത്തിലെ  നിക്ഷേപത്തിന് സർക്കാറിൻ്റെ പിന്തുണ അറിയിച്ച മന്ത്രി സംസ്ഥാനത്തിൻ്റെ  ഉപഹാരമായി ആറൻമുള കണ്ണാടിയും  ടൊനിനോ ലംബോർഗിനിക്ക് സമ്മാനിച്ചു.